സഖാവ് കുഞ്ഞാലി
കേരളത്തിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ ശക്തനായ പോരാളിയായിരുന്നു സഖാവ് കുഞ്ഞാലി. ധീരനും ,നിര്‍ഭയനും, കറയറ്റ വ്യക്തിത്വത്തിന്‍റെ ഉടമയുമായ കുഞ്ഞാലി കിഴക്കന്‍ ഏറനാട്ടിലെ തൊഴിലാളി സംഘടിപ്പിച്ചു കൊണ്ടാണ് ശ്രദ്ധേയനാവുന്നത്.
1924 ല്‍ കൊണ്ടൊട്ടിയില്‍ ജനിച്ച കുഞ്ഞാലി 1939 ല്‍ ആരംഭിച്ച സൈനിക ജീവിതം ഉപേക്ഷിച്ചാണ് 1945 മുതല്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്ത്തകനായത് .മൈസൂരിലെ ബീഡി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട കുഞ്ഞാലി അവിടെ ശ്രദ്ധേയനായി.1948 ല്‍ കല്‍ക്കട്ട തീസീസിന്‍റെ പേരില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ കുഞ്ഞാലി ജയിലടക്കപ്പെട്ടു.പിന്നീടാണ് പയ്യന്നൂര്‍ ഈശ്വരന്‍ നമ്പൂതിരി
പകരം മലപ്പുറം ജില്ലയിലെ നിലബൂരിനടുത്ത് കാളികാവില്‍നല്‍കാന്‍ കുഞ്ഞാലി എത്തിയത് .1952 ല്‍ മലപ്പുറം മണ്ഡലത്തില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
1952 ല്‍ തരിശ് ഭൂമി കയ്യേറ്റ സമരത്തില്‍ പങ്കെടുത്ത അദ്ദേഹം അറസ്റ്റിലായി.നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ഈ സമരത്തിന് കഴിഞ്ഞു. 1964 ല്‍ കേരളത്തില്‍ ആദ്യമായി നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുഞ്ഞാലി കാളികാവ് പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു .1964 ല്‍ ഇന്ത്യാ -ചൈന യുദ്ധകാലത്ത് ഇന്ത്യക്കെതിരെ അഭിപ്രായം പറഞ്ഞുവെന്ന കാരണത്താല്‍ കുഞ്ഞാലി വീണ്ടും ജയിലലടക്കപ്പെട്ടു.ജയിലില്‍ കിടന്നുകൊണ്ട് 1965 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കുഞ്ഞാലി നിലംബൂര്‍ നിയമസഭ അംഗമായി .
1969 ല്‍ അമരമ്പലത്തെ ചുള്ളിയോട്ടില്‍ തോട്ടം തൊഴിലാളി പ്രശ്നം ഉടലെടുത്തു .തുടര്‍ന്ന് രൂക്ഷമായ ഈ സമരത്തിനു നേതൃത്വം നല്‍കിയ കുഞ്ഞാലി 1969 ജൂലായ് 26 നു ഇവിടെ വെച്ച് ഒരാളുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.