ഹാസ്യത്തിന്റെ മേബൊടിയുമായി
ലിറ്റില്‍ സ്റാര്‍ വിജയകൃഷ്ണന്‍
![]() |
എ.ബി.വിജയകൃഷ്ണന് |
സ്ക്കൂള്‍ തലം മുതല്‍ക്ക് തന്നെ മിമിക്രിയിലും എകാഭിനയത്തിലും കഴിവ് തെളിയിച്ച വിജയകൃഷ്ണനു പത്താം ക്ലാസ് പഠനത്തിനു ശേഷം വിദ്യാഭ്യാസം പൂര്‍ത്തിയാകാന്‍ സാധിച്ചില്ല. തുടര്‍ന്ന് കലാരംഗത്തേക്ക് തിരിഞ്ഞ വിജയകൃഷ്ണന് അത്ഭുത ദ്വീപ്, പട്ടണത്തില്‍ ഭൂതം എന്നീ ചലച്ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു.
![]() |
എ.ബി.വിജയകൃഷ്ണന്‍ |
ആലുവ ശിശു ഭവന്റെ കീഴിലുള്ള ജനസേവ കലാവേദിയില്‍ ചേര്‍ന്ന വിജയകൃഷ്ണന്‍ ഇതിനോടകം ഇരുനൂറോളം വേദികള്‍ പങ്കിട്ടു. കൈരളി ചാനലില്‍ കോമഡി കിങ്ങ്സ് എന്ന റിയാലിറ്റി ഷോയിലെ പ്രകടനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.ഇപ്പോള്‍ മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍ എന്ന റിയാലിറ്റി ഷോയിലെ ലിറ്റില്‍സ്റ്റാര്‍ ടീമില്‍ പങ്കെടുക്കുന്നുണ്ട്.
നിലമ്പൂരിനടുത്ത് പൂക്കോട്ടുംപാടം തോട്ടക്കരയില്‍ പരേതനായ അടിയത്ത് ബാലകൃഷ്ണ പൊതുവാളിന്റെയും പൂളക്കല്‍ വിജയലക്ഷ്മിയുടെയും ഏകമകനാണ് എ.ബി.വിജയകൃഷ്ണന്‍. കൂടുതല്‍ സിനിമകളിലും,ടെലിവിഷന്‍ പരിപാടികളിലും അവസരം പ്രതീക്ഷിച്ചു കാത്തിരിക്കുകയാണ് ഈ കലാകാരന്‍.
No comments:
Post a Comment