Blogger templates

നിലമ്പൂര്‍ നിലവറയിലെ ചില കലാകാരന്മാരെ പരിചയപെടുത്താന്‍ ഒരു ശ്രമ മാണിത്

Thursday, July 28, 2011


പൂക്കോട്ടുംപാടം: ഏറനാട്ടിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയ സഖാവ് കുഞ്ഞാലിയുടെ നിറം മങ്ങാത്ത ഓര്‍മകളിലാണ് ടി.കെ കോളനി ഗ്രാമം. അമരമ്പലം പഞ്ചായത്തിലെ മലയോര കുടിയേറ്റ മേഖലയായ ടി.കെ കോളനി അറിയപ്പെടുന്നതുതന്നെ കുഞ്ഞാലി കോളനി എന്ന പേരിലാണ്. പാവപ്പെട്ടവന് ഒരു തുണ്ടു ഭൂമിയെന്ന ലക്ഷ്യവുമായി സമര രംഗത്തിറങ്ങിയ കുഞ്ഞാലിയുടെ കര്‍മമേഖലകളില്‍ പ്രഥമ സ്ഥാനമാണ്  ടി.കെ കോളനിക്കുള്ളത്. ഇന്നും വികസനം അധികമെത്തിയിട്ടില്ലാത്ത ടി.കെ കോളനിയിലെ മണ്ണിനോടും പ്രകൃതിയോടും മല്ലടിച്ചിരുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന സാന്നിധ്യമായിരുന്നു സഖാവ് കുഞ്ഞാലി. നിലമ്പൂരിന്റെ പ്രഥമ എം.എല്‍.എ എന്ന പദവിലേക്ക് കുഞ്ഞാലിയെ എത്തിച്ചതും ഈ ജനകീയ മുഖമായിരുന്നു. രക്തസാക്ഷിത്വത്തിന്റെ 42ാം ആണ്ടിലും ജീവനര്‍പ്പിച്ച മണ്ണ് കുഞ്ഞാലിയോട് നീതി പുലര്‍ത്തിയോ എന്നതും പഴമക്കാര്‍ക്കിടയില്‍ ഉയരുന്ന ഉത്തരം കിട്ടാത്ത ചോദ്യമാണ് . 1998ല്‍ നിര്‍മിച്ച ടി.കെ കോളനിയിലെ ചിതലരിച്ചു തുടങ്ങിയ കുഞ്ഞാലി സ്മാരകവും വെടിയേറ്റു വീണ ചുള്ളിയോട് വര്‍ഷന്തോറും നടത്തുന്ന അനുസ്മരണവുമാണ്  വിപ്ലവനായകനു പാര്‍ട്ടി നല്‍കുന്ന ആദരവ്.

No comments:

Post a Comment