Blogger templates

നിലമ്പൂര്‍ നിലവറയിലെ ചില കലാകാരന്മാരെ പരിചയപെടുത്താന്‍ ഒരു ശ്രമ മാണിത്

Wednesday, July 27, 2011


 ഏറനാടന്‍ പോരാളി ഓര്‍മയായിട്ട് 42 വര്‍ഷം

സഖാവ് കുഞ്ഞാലി

പൂക്കോട്ടുംപാടം: ഏറനാടിന്റെ വിപ്ലവ നായകന്‍ സഖാവ് കുഞ്ഞാലി ഓര്‍മയായിട്ട് 42 വര്‍ഷം തികയുന്നു. 1969 ജൂലായ് 26ന്  പൂക്കോട്ടുംപാടം ചുള്ളിയോടുവെച്ചാണ് കുഞ്ഞാലിക്ക് വെടിയേറ്റത്. ഏറനാട്ടിലെ  കുടിയേറ്റ സമരങ്ങളുടെ വിപ്ലവ നായകനായ കുഞ്ഞാലിയുടെ കര്‍മരംഗം ഇന്നത്തെ  നിലമ്പൂര്‍ താലൂക്ക് ഉള്‍പ്പെടുന്ന ഏറനാടിന്റെ ഭാഗമാണ്. പാവപ്പെട്ടവന്റെ  ദുരിതം തീര്‍ക്കുന്നതിനായി ജീവിച്ച കുഞ്ഞാലി 1960കളിലാണ് തോട്ടംമേഖലയിലെ  തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ഏറനാട്ടില്‍ പോരാട്ടരംഗത്തിറങ്ങുന്നത്.  എം.എല്‍.എ ആയിരിക്കെ വെടിയേറ്റുമരിച്ച ഏക നേതാവാണ് കുഞ്ഞാലി.  അദ്ദേഹത്തിന്റെ സമരങ്ങളുടെ തീവ്രതയും തൊഴിലാളികളോടുള്ള അടുപ്പവും മലയോരജനത  ഇപ്പോഴും സ്മരിക്കുന്നു എന്നതിന് തെളിവാണ് കുഞ്ഞാലിയുടെ പേരില്‍  ഉയര്‍ന്നുനില്‍ക്കുന്ന പാര്‍ട്ടിമന്ദിരങ്ങള്‍. വെടിയേറ്റ്  രണ്ടുദിവസങ്ങള്‍ക്കുശേഷം ജൂലായ് 28നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍  കുഞ്ഞാലി മരിക്കുന്നത്. ഇതിനുശേഷം ജൂലായ്26 മുതല്‍ മലയോരമേഖലയില്‍ കുഞ്ഞാലി അനുസ്മരണം സംഘടിപ്പിക്കാറുണ്ട്.

No comments:

Post a Comment