ചിത്രകലയിലും,ശില്‍പ്പ കലയിലും വിസ്മയം തീര്‍ത്ത് ജയേന്ദ്രന്‍ കളത്തില്‍
ചിത്രകലയിലും,ശില്പ്പകലയിലും അവിസ്മരണീയ ചാതുരി തീര്‍ക്കുന്ന ഒരു അപൂര്‍വ പ്രതിഭയാണ് ജയേന്ദ്രന്‍ .കേരളത്തിനകത്തും
പുറത്തുമായി നിരവധി സ്തൂപങ്ങളില്‍ മഹാന്മാരുടെ ശില്‍പ്പങ്ങള്‍
മേനഞ്ഞെടുത്തും,വര്‍ണ്ണങ്ങള്‍ വാരിയെറിഞ്ഞു ചിത്രങ്ങള്‍ കൊറിയിട്ടും തന്‍റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു . പണത്തിനും പ്രശസ്തിക്കും പിറകെ സഞ്ചരിക്കാതെ എടുക്കുന്ന ജോലിയില്‍ ആത്മസംതൃപ്തി കണ്ടെത്തുന്ന ജയേന്ദ്രന്‍ എറണാകുളം പ്രശസ്ത ശില്പി എം.ആര്‍ .ഡി.ദത്തന്‍ ( കോച്ചിന്‍ സ്കൂള്‍ ഓഫ്
ആര്‍ട്സ്) സ്കൂളില്‍നിന്നും ചിത്രകല പഠനം പൂര്‍ത്തിയാക്കിയത്..പെയിന്റിംഗ് ,ശില്‍പ്പ
നിര്‍മ്മാണം എന്നിവയില്‍ പ്രത്യേക താല്‍പ്പര്യം. കാരണം നിരവധി
ചിത്രപ്രദര്‍ശനങ്ങളും, ആര്‍ട്ട് എക്സ്ബിഷനുകളും നടത്തി.
എറണാകുളത്ത് ഒരു
പരസ്യ കല ഏജന്‍സി ജോലി നോക്കിയിരുന്ന ജയേന്ദ്രന്‍ ഇപ്പോള്‍ ഫ്രീ ലാന്‍ഡ്‌സ്
ആര്‍ടിസ്റ്റായാണ് ജോലി നോക്കുന്നത്. .കേരളത്തില്‍ നിന്നും പുറത്തിറങ്ങുന്ന ഏതാനും മലയാളം വാരികയ്ക്ക് ക്കൂടി ജയേന്ദ്രന്‍ ഇപ്പോള്‍ ലേ ഔട്ട് ചെയ്യുന്നുണ്ട് .
നിലമ്പൂര്‍ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്തെ കളത്തില്‍ കലാകുടുംബത്തില്‍ ജനിച്ച ജയേന്ദ്രന്‍ അവിവാഹിതനാണ്.
ഏറ്റവും ഒടുവില്‍ മഞ്ചേരി മുന്‍സിപ്പാലിറ്റിക്ക് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാലടി പ്രതിമ 2015മെയ് 10 നു അനാച്ഛാദനം ചെയ്തു
No comments:
Post a Comment