കാല്‍പന്തുകളിയില്‍
മലയോരഗ്രാമത്തിന്റെ സംഭാവന
ഓ.കെ .ജാവീദ്

കാല്‍പന്തു കളിയില്‍ കേരളത്തിനുവേണ്ടി ബൂട്ടനിണിയാന്‍ ഭാഗ്യം സിദ്ധിച്ച ഒരു നാട്ടിന്‍പുറത്തെ താരമാണ് ഓ.കെ.ജാവീദ്. സന്തോഷ്‌ട്രോഫി, അഖിലേന്ത്യാ പോസ്റല്‍ ഫുട്ബോള്‍ ,സുബ്രന്തോ കപ്പ് തുടങ്ങിയ പ്രധാന ഫുട്ബോള്‍ മത്സരങ്ങളില്‍ എല്ലാം തന്നെ കേരളത്തിന്‍റെ അഭിമാനം കാക്കുന്ന താരമായി ജാവീദ് കളിക്കളത്തില്‍ തിളങ്ങാനായി. 2010 ല്‍ കൊല്‍ക്കത്തയില്‍ നടന്ന സന്തോഷ് ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളം പത്തുഗോള്‍ സ്‌കോര്‍ചെയ്തപ്പോള്‍ കേരളത്തിന്റെ ഗോള്‍വേട്ടയില്‍ മുന്നിട്ടുനിന്നത് ഹാട്രിക്കോടെ ഒ.കെ. ജാവീദായിരുന്നു. വിവ കേരള,കല്‍ക്കട്ട ക്ലബ് തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞു. പി&ടി.കോഴിക്കോട് ശാഖയില്‍ ജീവനക്കാരനാണ്
പൂക്കോട്ടുംപാടം ഹൈസ്ക്കൂള്‍ മൈതാനത്ത് പന്തു തട്ടികളിച്ചു നടന്ന ആ കൊച്ചുപയ്യന്‍ പിന്നെ നാടിന്‍റെ അഭിമാനമായി മാറി. പൂക്കോട്ടുംപാടം വീട്ടിക്കുന്ന്‍ ഓട ഹംസയുടെ രണ്ടാമത്തെ മകനാണ് ജീവീദ്.
No comments:
Post a Comment